വിവാദ ആകാശയാത്രയില്‍ വീണ്ടും പിണറായി | Oneindia Malayalam

2018-01-11 107

ലാവലിന്‍ കേസുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ ഒഴിവായപ്പോള്‍ ആ സ്ഥലത്തേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ തേടി പുതിയ വിവാദമെത്തിയിരിക്കുകയാണ്. ഓഖി ദുരന്തം വിലയിരുത്താനെത്തിയ എട്ടംഗ സംഘത്തെ ഹെലികോപ്ടറില്‍ കാണാനായെത്തിയ പിണറായിയുടെ നടപടിയാണ് അദ്ദേഹത്തെ വിവാദനായകനാക്കിയിരിക്കുന്നത്. ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്നുള്ള പണം ഉപയോച്ചായിരുന്നു മുഖ്യന്റെ ആകാശയാത്രയെന്നതും വിവാദങ്ങള്‍ കൊഴുപ്പിച്ചു.വിഷയത്തില്‍ പ്രതിപക്ഷം പിണറായിയെ കൂട്ടം ചേര്‍ന്ന് ആക്രമിച്ചപ്പോള്‍ സിപിഎം അദ്ദേഹത്തെ സംരക്ഷിക്കുന്നതിനാണ് താല്‍പര്യപ്പെട്ടത്. അതോടൊപ്പം സ്വന്തം ഭാഗം ന്യായീകരിച്ചും മുന്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിന്റെ പിന്തുണയും അദ്ദേഹത്തിന് ലഭിച്ചു.ഖ്യമന്ത്രിയുടെ ആകാശയാത്രയ്ക്ക് ലക്ഷങ്ങളാണ് ചെലവഴിച്ചത്. ദുരന്തം വിലയിരുത്താനെത്തിയ എട്ടംഗ കേന്ദ്രസംഘത്തിനായി പത്തര ലക്ഷം രൂപയാണ് ആകെ ചെലവായത്. ഇതേ സംഘത്തെ ഹെലികോപ്ടറില്‍ കാണാനെത്തിയ പിണറായി ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് ചെലവിട്ടത് എട്ട് ലക്ഷം രൂപയാണ്.

Videos similaires